Map Graph

തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ്

ശ്രീ വടക്കുന്നാഥൻ, പാറമേക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിന് വടക്കുഭാഗത്ത് പാട്ടുരായ്ക്കലിൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ഉണ്ണിക്കണ്ണന്റെ രൂപത്തിലുള്ള ശ്രീകൃഷ്ണഭഗവനാണ്. കൂടാതെ, തുല്യപ്രാധാന്യത്തിൽ ഭദ്രകാളിയുമുണ്ട്. ഐതിഹ്യപ്രകാരം ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണന്റെ മൂലസ്ഥാനം, തൃശ്ശൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന എടക്കളത്തൂർ എന്ന സ്ഥലത്തുണ്ടായിരുന്നതാണ്. പിന്നീട് ഇവിടെ മുമ്പുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിലേയ്ക്ക് മാറ്റുകയായിരുന്നത്രേ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ടാകർണ്ണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ മൂർത്തികളുമുണ്ട്. ശ്രീകൃഷ്ണന് കുംഭമാസത്തിൽ പൂയം നാളിൽ കൊടിയേറി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം, ധനുമാസത്തിൽ വൈകുണ്ഠ ഏകാദശി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ഭഗവതിയ്ക്ക് മേടമാസത്തിൽ തൃശ്ശൂർ പൂരവും ധനുമാസത്തിൽ മൂന്നാമത്തെ ഞായറാഴ്ച നടത്തപ്പെടുന്ന വേലയുമാണ് വിശേഷദിവസങ്ങൾ. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

Read article
പ്രമാണം:ThiruvambadiTemple,TCR.JPGപ്രമാണം:ThrissurPooram-Kuda.jpg